ആഭ്യന്തര സുരക്ഷയെയും പോലീസിനെയും കുറിച്ചു പഠിക്കാന്‍ അഹമ്മദാബാദ് ആസ്ഥാനമായി ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാപിച്ച രക്ഷാ ശക്തി യൂണിവേഴ്സിറ്റിയില്‍ ബിടെക് കോഴ്സു മുതല്‍ പിജി കോഴ്സുകള്‍ക്കു വരെ അപേക്ഷിക്കാം.
സൈബര്‍ സെക്യൂരിറ്റിയില്‍ സ്പെഷലൈസേഷനോടു കൂടിയ നാലു വര്‍ഷത്തെ ബിടെക് കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം. 40,000 രൂപയാണ് പ്രതിവർഷ ഫീസ്.
ബിഎ: സെക്യൂരിറ്റി മാനേജ്മെന്റില്‍ ബിഎ കോഴ്സിന് ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. 10,000 രൂപയാണ് വാർഷിക ഫീസ്.
എംഎ: ക്രിമിനോളജി, പോലീസ് അഡ്മിനിസ്ട്രേഷന് എന്നിവയില്‍ എംഎ കോഴ്സിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക ട്യൂഷന് ഫീസ് 30,000 രൂപ.
വിശദവിവരങ്ങൾക്ക് താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക: www.rsu.ac.in. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മെയ് 30.
Also Read: പത്താംക്ലാസ് പാസായവർക്ക് ഇന്റഗ്രേറ്റഡ് ബിടെക് പഠിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക