നടി കനിഹ മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കനിഹ ഈ വാര്‍ത്ത പങ്കുവച്ചത്. സ്പിരിറ്റ് എന്ന ചിത്രത്തിനു ശേഷമുള്ള ചിത്രമാണിത്. ഇതു മൂന്നാം വട്ടമാണു കനിഹയും മോഹന്‍ലാലും ഒരുമിക്കുന്നത്.
ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് രഞ്ജിത്താണ്. ലണ്ടനില്‍ വച്ചാണു ചിത്രത്തിനു തുടക്കമായത്. ബിലാത്തിക്കഥ എന്ന ചിത്രം ആദ്യം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീടതിനു മാറ്റം വരുത്തി പുതിയ ചിത്രം തുടങ്ങുകയായിരുന്നു രഞ്ജിത്ത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
Also Read: പിറന്നാള്‍ ദിനത്തില്‍ സഹപ്രവര്ത്തകന് ഇളയദളപതിയുടെ സര്‍പ്രൈസ് ഗിഫ്റ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക