സർക്കാർ സ്കൂളുകളിൽ ഏകീകൃത ഭരണസംവിധാനം നടത്തുന്നതിന്റെ ഭാഗമായി ഇനി മുതിൽ ഹെഡ്മാസ്റ്റർ തസ്തിക ഉണ്ടാവില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹെഡ് മാസ്റ്റർ തസ്തിക പിൻവലിച്ച സാഹചര്യത്തിൽ പ്രിൻസിപ്പാലിനാകും ഇനി മുതൽ സ്കൂളിന്റെ ഭരണ ചുമതല.
ഒരു സ്ഥാപനത്തിന് രണ്ടു മേധാവികൾ ഉള്ളത് അതിന്റെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.എയ്ഡഡ് സ്കൂളുകൾക്ക് ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകൾ എന്ന പേര് നൽകണമെന്ന അധ്യാപകരുടെ നിർദ്ദേശം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: മോഹന്‍ലാലും കനിഹയും വീണ്ടും ഒന്നിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക