ഒരു മൃഗത്തില്‍ പോലും ഇതുവരെ നിപ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നു മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍. പേരാമ്ബ്രയില്‍ മരിച്ചവരുടെ വീടിനു അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലെ ഒരു മൃഗത്തിലും ലക്ഷണം കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഏതെങ്കിലും മൃഗങ്ങളില്‍ നിപ്പാ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കാനാവൂ.
മൃഗങ്ങളുടെയും വവ്വാലിന്റെയും കാഷ്ടം പരിശോധനക്ക് അയച്ചിട്ട് ഉണ്ട്. ചെറുപ്രാണികളെയും മറ്റും കഴിക്കുന്ന മാംസവവ്വാലുകളെയാണ് പരിശോധനയ്ക്കായി അയച്ചത്. എല്ലാ ജില്ലകളിലേക്കും നിപ വൈറസ്ബാധ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങളുള്ള മൃഗങ്ങളുണ്ടെങ്കില്‍ ജില്ലാ വെറ്ററിനറി ഡോക്ടര്‍മാരെ അറിയിക്കണം.
Also Read: മോഹൻലാലിനൊപ്പം അഭിനയിക്കാൻ വേദന കടിച്ചമർത്തി ദുൽഖർ
പ്രതികരിക്കാൻ ഇവിടെ എഴുതുക