തമിഴ് സിനിമയിലെ ഓരോ താരങ്ങൾക്കും ഓരോ വിളിപ്പേരുകളുണ്ട്. ഇതിൽ മിക്ക പേരുകളും തങ്ങളുടെ പ്രിയതാരങ്ങൾക്കായി ആരാധകർ തന്നെ സമ്മാനിച്ചതാണ്. സ്റ്റൈൽ മന്നൻ, ഉലകനായകൻ, ഇളയദളപതി, തല, നടിപ്പിൻ നായകൻ എന്നിങ്ങനെ ആ പേരുകൾ നീളുന്നു. നടൻ വിജയ് സേതുപതിക്ക് മക്കൾ സെൽവൻ എന്ന പേര് വന്നതിന്റെ രസകരമായ കഥ പങ്കു വയ്ക്കുകയാണ് വിജയ്. അടുത്തിടെ നടന്ന ഒരു ആരാധക സംഗമത്തിൽ വച്ചാണ് വിജയ് ഇത് വെളിപ്പെടുത്തിയത്.
‘ആണ്ടിപ്പെട്ടി കനവ് കാതു ‘ എന്ന ഗാനത്തിന്റെ ചിത്രീകരണം നടക്കുന്ന സമയം. മറ്റുള്ളവർ ലൊക്കേഷനിലെത്തും മുൻപേ വിജയ് അവിടെയെത്തി. കുറച്ചു കഴിഞ്ഞപ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും നല്ല മഞ്ഞൾ ചോറിന്റെ മണം വന്നു. ഡ്രൈവറോട് പറഞ്ഞ വിജയ് അത് ഒരു പ്ലേറ്റിൽ വാങ്ങിക്കൊണ്ടു വറുവിച്ചു. അപ്പോഴാണ് സംവിധായകൻ സീനു എത്തുന്നത്. മഞ്ഞൾ ചോറ് കഴിക്കാൻ സീനിവിനും ആഗ്രഹം. അദ്ദേഹത്തിനും വിജയ് കുറച്ചു നൽകി. പിന്നാലെ ജോലിക്കാർക്കും കഴിക്കണമെന്ന് ആഗ്രഹം. അതുകൊണ്ട് ക്ഷേത്രത്തിൽ നിന്ന് കുറച്ചുകൂടി ചോറ് ആവശ്യപ്പെട്ടു. ഇത് കണ്ട സംവിധായകൻ മക്കൾസെൽവം എന്ന പേരിടുകയായിരുന്നു. അപ്പോൾ ആ പേര് കേട്ടപ്പോൾ തനിക്ക് ഇത്തരം പേരുകളിലൊന്നും വിശ്വാസമില്ലെന്ന് വിജയ് പറയുകയുണ്ടായി. ഈ പേര് വെറുമൊരു പേരല്ല, ഇത് നിന്നെ ശക്തിപ്പെടുത്തുകയും നിന്നിൽ ഉത്തരവാദിത്തങ്ങൾ നൽകുകയും ചെയ്യുമെന്ന് സീനു അപ്പോൾ പറഞ്ഞു. ആ വാക്കുകൾ പിൽക്കാലത്തു സത്യമാവുകയും ചെയ്തു എന്ന് വിജയ് സേതുപതി പറഞ്ഞു.
Also read: 15 കാരനായ വിദ്യാർഥിയെ പീഡിപ്പിച്ച ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക