തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്. നിര്‍ഭയ് ശര്‍മയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കും.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിയമനമെന്നാണ് സൂചന. കുമ്മനത്തെ ദേശീയ നേതൃപദവിയിലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Also Read: അത്യാവശ്യമില്ലെങ്കിൽ കേരളത്തിലേക്ക് യാത്ര ചെയ്യരുത്; യു.എ.ഇ
പ്രതികരിക്കാൻ ഇവിടെ എഴുതുക