മുഖത്തെ കരുവാളിപ്പും പാടുകളും മാറ്റി സ്വഭാവിക നിറം വീണ്ടെടുക്കാൻ വീട്ടിൽത്തന്നെ തയ്യാറാക്കുവുന്ന പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഫെയ്സ് പായ്ക്ക്.
ആവശ്യമുള്ള സാധനങ്ങൾ
വേപ്പില – 2 പിടി
തുളസിയില – 2 പിടി
മുൾട്ടാണിമിട്ടി – 5 ടേബിൾസ്പൂൺ
റോസ്വാട്ടർ – ആവശ്യത്തിന്
നാരങ്ങാനീര് – 1 ടീസ്പൂൺ
വേപ്പില, തുളസിയില എന്നിവ കഴുകി വൃത്തിയാക്കി തണലത്തു വച്ചുണക്കുക. ഉണങ്ങിയതിനു ശേഷം ഇവൻ പ്രത്യേകം പ്രത്യേകം പൊടിച്ചു അരിച്ചെടുക്കുക. കഴുകിയുണക്കിയ ഒരു കുപ്പിക്കുള്ളിൽ വേപ്പില പൊടിച്ചത്, തുളസിയില പൊടിച്ചത്, മുൾട്ടാണിമിട്ടി എന്നിവ സമാസമം എടുത്ത് യോജിപ്പിച്ചു കാറ്റുകയറാത്ത തരത്തിൽ അടച്ചു വയ്ക്കുക. പാക്ക് ഇടാൻ സമയത്ത് ആവശ്യാനുസരണം ഇതിൽ നിന്നുമെടുത്തു റോസ് വാട്ടറിലോ സാധാരണ വെള്ളത്തിലോ യോജിപ്പിച്ചു നാരങ്ങാനീരും ചേർത്ത് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക. ഒരു മാസം ഇത് അടുപ്പിച്ചു ചെയ്യണം. പാക്ക് ഇട്ടതിനു ശേഷം കുറച്ചു നേരത്തേക്കെങ്കിലും സോപ്പോ ഫെയ്സ് വാഷോ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക