ദിലീപിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച നടി ഐമ സെബാസ്ററ്യൻറെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ അശ്ലീല കമന്റ് ഇട്ടയാൾക്ക് ചുട്ട മറുപടിയുമായി നടി. വ്യാജ അക്കൗണ്ടിൽ നിന്നുമായിരുന്നു കമന്റ് ഇട്ടത്. ‘ഇനി നിന്റെയും ക്ലിപ്പ് ഇറങ്ങുമോ?’ എന്നായിരുന്നു കമന്റ്. കമന്റ് സ്രെദ്ധയിൽ പെട്ടയുടൻ ഐമ തക്കതായ മറുപടിയുമായി എത്തി. ‘ പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ എന്നായിരുന്നു ഐമ നൽകിയ മറുപടി. ഐമയുടെ മറുപടി സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദൂരം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഐമ. പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഉടമ സോഫിയ പോളിന്റെ മകൻ കെൽവിൻ ആണെന്ന് ഐമയുടെ ഭർത്താവ്.
Also read: മുഖം തിളങ്ങാൻ നാച്ചുറൽ ഫെയ്സ് പായ്ക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക