ദുബായ് നഗരത്തിൽ ഇഫ്താർ വിരുന്നു നൽകണം എത്തിയ ആളെ കണ്ടു അമ്പരന്നിരിക്കുകയാണ് ലോകജനത. യു. എ. ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും ആണ് ജനങ്ങൾക്ക് ഇഫ്താർ വിരുന്നു നൽകാനായി നഗരത്തിലേക്കിറങ്ങിയത്. അൽ ഇഹ്സാൻ സന്നദ്ധസംഘടനയുടെ പ്രവർത്തകർക്കാണ് അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഇഫ്താർ വിരുന്ന് ലഭിച്ചത്.
ഭരണതലപ്പത്തിരിക്കുന്ന ഒരാളുടെ യാതൊരുവിധ ഭാവഭേദവുമില്ലാതെ ഇഫ്താറൊരുക്കാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ അദ്ദേഹത്തിന്റെ പ്രവർത്തിയെ വാനോളം പുകഴ്ത്തുകയാണ് സാമൂഹിക മാധ്യമങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക