മലയാളസിനിമയിൽ കഴിവുതെളിയിച്ച നായികാതാരങ്ങൾക്ക് അവസരം കുറയുന്നു. രണ്ടായിരത്തിൽ മലയാളസിനിമയിൽ ബാലതാരമായി തുടക്കമിട്ട് നായികയായി നിറഞ്ഞുനിന്ന താരമായിരുന്നു രമ്യാ നമ്പീശൻ. മലയാള സിനിമയുടെ അവഗണനയിൽ നിന്നുള്ള സങ്കടത്തിലാണ് താരം.
”2015-ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. പിന്നീട് മലയാള സിനിമയിൽ നിന്ന് അവസരങ്ങളൊന്നും താരത്തെ തേടി വന്നില്ല. എന്നാൽ തമിഴ് സിനിമാ മേഖലയിൽ ധാരാളം അവസരങ്ങൾ ലഭിച്ചു. തമിഴ്, കന്നഡ ചിത്രങ്ങളിൽ അവസരം ലഭിക്കുമ്പോൾ മലയാള ചിത്രത്തിൽ അവസരം ലഭിക്കാത്തതിന്റെ കാരണം മനസിലാകുന്നിലെന്നും താരം ചോദിക്കുന്നു.
പുതുമുഖ നായികമാർക്കാണ് ഇപ്പോൾ പ്രാധാന്യം. എന്തുകൊണ്ടാണ് നായികാ നിരയിലേക്ക് ഇത്രയും പുതുമുഖങ്ങൾ കയറിപ്പറ്റുന്നത്. അതിനുപിന്നിലെ കാര്യം വ്യക്തമാണ്. ഒന്ന് പുതുമുഖങ്ങൾ പ്രതിഫലം ഡിമാന്‍ഡ് ചെയ്യില്ല, കിട്ടുന്നത് വാങ്ങി മിണ്ടാതെ പോകും അങ്ങനെ ചെലവ് കുറയ്ക്കാം.
Also Read: നിപ വൈറസ് ബാധ സംശയത്തെ തുടർന്ന് ഒമ്പത് പേരെ കൂടി ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക