രാജ്യാന്തര വിപണിയിലെ മുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ ഷവോമി ഉപഭോക്താകൾക്ക് പുതിയ പദ്ധതി തുടങ്ങി. ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് ഒരു ലക്ഷം രൂപ വരെ ലോൺ നൽകുന്ന പദ്ധതിയാണിത്. എംഐ ക്രെഡിറ്റ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതി വൻ വിജയം നേടുമെന്നാണ് കരുതുന്നത്.
ചൈനയിൽ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ച പദ്ധതി ഇപ്പോഴാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അതിവേഗം ലോൺ ലഭ്യമാക്കുന്നതാണ് എംഐ ക്രെഡിറ്റ്. ഇൻസ്റ്റന്റ് പെഴ്സണൽ ലോൺ നൽകുന്ന സർവീസായ ക്രെഡിറ്റ്ബിയുമായി സഹകരിച്ചാണ് എംഐ ക്രെഡിറ്റ് വഴി വായ്പ നൽകുക.
ആയിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് വായ്പ നൽകുക. മിനിറ്റുകൾക്കുള്ളിൽ കെവൈസി വെരിഫിക്കേഷൻ പൂർത്തിയായാൽ വായ്പ ലഭ്യമാക്കുമെന്നാണ് ഷവോമി അധികൃതർ അവകാശപ്പെടുന്നത്. ഷവോമിയുടെ എംയുഎെഎ അടിസ്ഥാനമാക്കിയുള്ള ഫോണുകൾക്കാണ് വായ്പ നൽകുക.
Also Read: ആല്‍ബെര്‍ട്ടോ കൊടുങ്കാറ്റ് വരുന്നു; യുഎസിലെ മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക