ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് പലരും വളരെ ശ്രദ്ധാലുക്കളാണ്. വയര്‍ കുറയ്ക്കുവാന്‍ പലരും പലതും ചെയ്യാറുണ്ട്. ഇതിനു കാരണങ്ങള്‍ പലതാണ്. വ്യായാമക്കുറവ്, ഭക്ഷണശീലം, ചില മരുന്നുകള്‍, സ്ത്രീകള്‍ക്കെങ്കില്‍ ഗര്‍ഭധാരണം, പ്രസവം എന്നിങ്ങനെ പോകുന്നു ഇത്. പാരമ്പര്യവും ഒരു പരിധി വരെ വയര്‍ ചാടുന്നതിന് കാരണമാകും.
Also Read: ഈ ഭക്ഷണങ്ങളാണ് പുരുഷന്റെ കരുത്തിന് പിന്നില്‍; ഏതൊക്കെയാണെന്ന് നോക്കാം
വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടിയാല്‍ അത് വയര്‍ ചാടുന്നതിന് കാരണമാവാറുണ്ട്. ഇതിന് പരിഹാരം കൃത്രിമവഴിതേടാതെ വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഉലുവകൊണ്ട് ഇതിന് പരിഹാരം കാണാവുന്നതാണ്. ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി ഇത് കുതിര്‍ത്ത് വെച്ച് രാവിലെ അരിച്ചെടുക്കുക. കുതിര്‍ത്ത ഉലുവ രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിക്കുക. ദിവസം മുഴുവന്‍ വയര്‍ നിറഞ്ഞിരിക്കുന്ന തോന്നല്‍ നല്കാന് സഹായിക്കുന്നതാണിത്. ഇത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.
വെറും വയറ്റില്‍ മുളപ്പിച്ച ഉലുവ കഴിക്കുതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഉലുവ നല്ല പോലെ കുതിര്‍ന്നു കഴിയുമ്പോള്‍ ഇത് ഊറ്റിയെടുത്ത് വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി വയ്ക്കുക. ഇത് ദിവസവും കഴിയ്ക്കുന്നത് വയറും തടിയും പോകാന്‍ നല്ലതാണ്. ഇതിലെ ഫൈബറുകളും മറ്റു ഘടകങ്ങളുമെല്ലാം വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.
Also Read: ഉറച്ച മസില് പെട്ടെന്നു നേടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
പ്രതികരിക്കാൻ ഇവിടെ എഴുതുക