ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം.
പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന് ശേഷം സംവിധായകന് രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ട്കെട്ടില്‍ വരുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ ജനവിഭാഗത്തിന്റെ ജീവിതകഥയാണ് മേരിക്കുട്ടി പറയുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍.
Also Read: ‘എന്തൊരു ചേലാണ് നിന്റെ ചന്ദന പാവാടാ’ നാടൻ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക