ഷർട്ട് ഇടാതെ ഒരു സീനിൽ പോലും അഭിനയിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് നടൻ സിദ്ധിഖ്. അതുകൊണ്ടാണ് താൻ ഇത് വരെ നാടകങ്ങളിൽ അഭിനയിക്കാത്തതെന്നും താരം പറഞ്ഞു. നാടകങ്ങളിൽ അഭിനയിക്കാൻ ഒരുപാട് ക്ഷണങ്ങൾ വന്നിട്ടുണ്ട്. എന്നാൽ വന്ന വേഷങ്ങളൊക്കെയും ഭീമന്റെയും അർജുനന്റെയുമൊക്കെയാണ്. അതൊക്കെയും ഷർട്ട് ഇട്ട് അഭിനയിക്കാൻ സാധിക്കാത്ത കഥാപാത്രങ്ങളാണ്; അദ്ദേഹം പറഞ്ഞു.
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ലോഗോയും ആദ്യ നിർമ്മാണ സംരംഭമായ ‘മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ എന്ന നാടകത്തിന്റെ പോസ്റ്ററും പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു സിദ്ധിഖ്. മുപ്പത് വർഷങ്ങളായി താൻസിനിമയിൽ അഭിനയിക്കുന്നുണ്ട്. ഒരു പുതപ്പെങ്കിലും ഇല്ലാതെ ശരീരം കാണിച്ചു അഭിനയിക്കാൻ ചമ്മലാണ്. ഇതൊക്കെയാണ് തന്റെ ദൗർബല്യങ്ങൾ. കഷണ്ടി തനിക്കൊരു ദൗർബല്യമായി തോന്നിയിട്ടില്ല.അതാണ് വിഗ്ഗ് വയ്ക്കാത്തത്. അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ശംഖുമുഖം കടൽത്തീരം ഇനി ഓർമ്മയോ? കണ്ണടച്ച് തുറക്കും മുൻപ് അപ്രത്യക്ഷമായി ശംഖുമുഖം ബീച്ച്
പ്രതികരിക്കാൻ ഇവിടെ എഴുതുക