പ്രണയത്തിന്റെ മൂർത്തീഭാവമായ ദേവനാണ് ഭഗവാൻ കൃഷ്ണൻ. ഭക്തവത്സലനും സ്നേഹസ്വരൂപനുമായ കൃഷ്ണന് ആരെയും തന്നിലേക്ക് ആകർഷിക്കാനുള്ള കഴിവുണ്ട്. ഇക്കാരണത്താൽ തന്നെ മറ്റ് വിഗ്രഹങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിനേക്കാൾ വ്യത്യസ്തമായി വേണം കൃഷ്ണവിഗ്രഹം വീട്ടിൽ സൂക്ഷിക്കേണ്ടത്.
ഓടക്കുഴൽ വായിക്കുന്നതിൽ വിദഗ്ധനാണ് ശ്രീകൃഷ്ണൻ. ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കാൻ തുടങ്ങുമ്പോൾ ഗോപികമാർ ചുറ്റും നിന്ന് നൃത്തം ചെയ്യും. സർവ്വചരാചരങ്ങളും ആ വേണുഗാനത്തിൽ മതിമറന്നു നിൽക്കും. അതിനാൽ ശ്രീകൃഷ്ണവിഗ്രഹത്തോടൊപ്പം ഒരു ഓടക്കുഴൽ കൂടി വാങ്ങി വയ്ക്കാൻ ശ്രദ്ധിക്കുക.
ഹിന്ദുമത വിശ്വാസപ്രകാരം പശു മുപ്പത്തിമുക്കോടി ദേവന്മാരുടെ മൂർത്തീഭാവമാണ്. പശുവിൽ നിന്ന് കിട്ടുന്ന വെണ്ണയായിരുന്നു കൃഷ്ണന്റെ പ്രിയപ്പെട്ട ഭക്ഷണം. അതിനാൽ ശ്രീകൃഷ്ണ വിഗ്രഹത്തോടൊപ്പം തന്നെ പശുവിന്റെയും പശുക്കുട്ടികളുടെയും പ്രതിമകൾ പൂജാമുറിയിൽ സൂക്ഷിക്കണം.
ശ്രീകൃഷ്ണൻ എപ്പോളും മയിൽപ്പീലി ചൂടാറുണ്ട്.പൂജാമുറിയിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് കുടുംബാംഗങ്ങൾക്ക് സന്തോഷം തരും.
ജീവിതത്തിലെ വെല്ലുവിളികളെ പ്രതിനിധാനം ചെയ്യുന്ന പുഷ്പമാണ് താമര. ചെളിവെള്ളത്തിലാണ് വളരുന്നതെങ്കിലും താമര ഇപ്പോഴും നിർമ്മലമായി നിലനിൽക്കും. താമര സ്ഥിരതയുടെ പ്രതീകം കൂടിയാണ്. അതിനാൽ പൂജാമുറിയിൽ കൃഷ്ണവിഗ്രഹത്തോടൊപ്പം താമര സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ദിവസംതോറും പഴയത് മാറ്റി പുതിയത് വയ്ക്കാൻ ശ്രദ്ധിക്കണം.
രാധാറാണി വിഗ്രഹമാണ് പൂജാമുറിയിൽ സൂക്ഷിക്കുന്നതെങ്കിൽ ബാഹ്യമായും ആന്തരികമായും വൃത്തിയും ശുദ്ധിയും പാലിക്കാൻ ശ്രദ്ധിക്കണം. വിഗ്രഹത്തിൽ നേരിട്ട് തുളസിമാല ചാർത്താതെ കൃഷ്ണനെ ആരാധിക്കാൻ എന്നപോലെ രാധയുടെ കൈയിൽ വയ്ക്കുക. കൃഷ്ണനെയും രാധയെയും സ്വീകരിക്കുന്നതിന് മനസും ശരീരവും വൃത്തിയായി സൂക്ഷിക്കണം.
Also Read: കൈകൾ പിന്നിൽ കെട്ടി സാവധാനം നടക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞോളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക