കേരളം ഉറ്റു നോക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. സംസ്ഥാന രാഷ്ട്രീയത്തിൽ മൂന്നു മുന്നണികൾക്കും നിർണായകമായ ജനവിധിയാണ് ഇന്നറിയുക. രാവിലെ 8 നാണ് വോട്ടെണ്ണൽ. ആദ്യമണിക്കൂറുകളിൽ തന്നെ ഫലസൂചന അറിയാം. ഏകദേശം 11 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക.
13 റൗണ്ടുകളിലായാകും വോട്ടെണ്ണൽ നടത്തുക. ഒരു റൗണ്ടിൽ 14 പോളിങ് സ്റ്റേഷനുകളിലെ മെഷീനുകൾ എണ്ണും. 164 ബൂത്തുകളും 17 സഹയാബൂത്തുകളും ചേർന്ന് ആകെ 181 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും മൈക്രോ ഒബ്സർവേർ, വരണാധികാരി എന്നിവർ പരിശോധിച്ചു ഡാറ്റ എൻട്രി ചെയ്ത് ഫലം തിട്ടപ്പെടുത്തും. ഇതിനു ശേഷം മാത്രമേ അടുത്ത റൗണ്ട് ആരംഭിക്കുകയുള്ളൂ. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
Also Read: വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക