ഇടതുപക്ഷ സഹയാത്രികനാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇത്തവണ ഒഴിവ് വരുന്ന 3 രാജ്യസഭാസീറ്റുകളിൽ രണ്ടെണ്ണം ഇടതുപക്ഷത്തിന്റേതാണ്. അതിൽ ഒരു സീറ്റ് മമ്മൂട്ടിക്ക് വച്ചു നീട്ടിയിരിക്കുകയാണ് സി പി എം നേതൃത്വം. എന്നാൽ മമ്മൂട്ടി അത് സ്നേഹപുരസ്സരം നിരസിക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റ് സഹയാത്രികനായി തുടരാനാണ് താൽപര്യമെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും മമ്മൂട്ടി പറഞ്ഞതായാണ് റിപ്പോർട്ട്. മമ്മൂട്ടിയുടെ അടുത്ത വൃന്തങ്ങളും വാർത്ത ശരിവയ്ക്കുന്നു. രാജ്യസഭ സീറ്റ് മമ്മൂട്ടി നിരസിച്ചതോടെ പുതിയ 2 പേരെ കണ്ടെത്താനുള്ള ചർച്ചകളിലാണ് സി പി എം നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക