കറിയോ തോരനോ വയ്ക്കാൻ മാത്രമല്ല ജ്യൂസ് ആക്കി കുടിക്കാനും ഏറെ ഉത്തമമാണ് പച്ചക്കറികൾ. പഴച്ചാറുകളുടെ അത്ര സ്വാദ് ഇവയ്ക്കുണ്ടാകില്ലെങ്കിലും ആരോഗ്യപരമായ ഗുണങ്ങൾ ഇവയ്ക്ക് കൂടുതലാണ്. മധുരം കലർന്ന ബീറ്ററൂട്ടിന്റെ സ്വാദ് പലർക്കും അരോചകമാണ്. എന്നാൽ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ഇത്. ചർമ്മത്തിനും ആരോഗ്യത്തിനും ഇത് ഒരുപോലെ ഗുണകരമാണ്.
പല ആരോഗ്യഗുണങ്ങൾക്കൊപ്പം നല്ലൊരു വയാഗ്രയായും ബീറ്റ്റൂട്ട് ജ്യൂസ് പ്രവർത്തിക്കുന്നു. പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങൾക്ക് മികച്ച ഒരു പരിഹാരമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ട് ജ്യൂസ് ഏതു വിധത്തിലാണ് വയാഗ്രയായി പ്രവർത്തിക്കുന്നതെന്ന് നോക്കാം.
ബി.പി കുറയ്ക്കുന്നു
ഉയർന്ന ബിപി ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. വജൈനൽ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുന്നതിനാൽ സ്ത്രീകളിൽ ലൈംഗിക ബന്ധത്തിനോടുള്ള താല്പര്യം കുറയ്ക്കാനും ബിപി കാരണമാകുന്നു. ബിപി നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന മികച്ച ഒരു മരുന്നാണ് ബീറ്റ്റൂട്ട്. ഇതിലെ പൊട്ടാസിയം, മാംഗനീസ് എന്നിവയാണ് ഈ കഴിവ് നൽകുന്നത്.
നൈട്രേറ്റിന്റെ കലവറ
ധാരാളം നൈട്രേറ്റുകൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഈ നൈട്രേറ്റുകളെ ശരീരം നൈട്രിക് ഓക്സൈഡുകളാക്കി മാറ്റുന്നു. കോപ്പസ് കവർനോസേം എന്ന ഉദ്ധാരണശേഷിയുമായി ബന്ധപ്പെട്ട കോശങ്ങളുടെ പ്രവർത്തനത്തിന് നൈട്രിക് ഓക്സൈഡ് ഏറെ സഹായകരമാണ്.
സെക്സ് ഹോർമോൺ ഉൽപ്പാദനത്തിന്
സെക്സ് ഹോർമോണുകളുടെ ഉൽപ്പാദനത്തിന് ബീറ്റ്റൂട്ട് നല്ലൊരു മരുന്നാണ്. പുരാതന റോമാക്കാർ സെക്സിനു ചേർന്ന ഒരു മരുന്നായി ബീറ്റ്റൂട്ട് ഉപയോഗിച്ചിരുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് എങ്ങനെ തയ്യാറാക്കാം
ബീറ്ററൂട്ടിന്റെ ഇലയടക്കം, അല്ലെങ്കിൽ തണ്ടിന്റെ ഭാഗത്തായുള്ള പച്ച ഭാഗമടക്കം ചേർത്ത് ജ്യൂസ് അടിച്ചു കുടിക്കുന്നതാണ് ഉത്തമം. ഉദ്ധാരണ പ്രശനങ്ങൾക്ക് ബീറ്റ്റൂട്ട് ജ്യൂസിനോടൊപ്പം അൽപ്പം നാരങ്ങാനീരും തേനും ചേർത്തു കുടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക