ഏഴ് വയസ്സുകാരിക്ക് ടെലിവിഷൻ സീരിയലിലെ ആത്മഹത്യാ രംഗം അനുകരിക്കുന്നതിനിടെ ദാരുണാന്ത്യം. അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്. കുട്ടിയും രണ്ടര മാസം പ്രായമുള്ള അനിയനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
കൊൽക്കത്ത ഇച്ചാപുരിലാണ് ദാരുണമായ സംഭവം നടന്നത്. ശേഷം അമ്മ തിരിച്ചെത്തിയപ്പോൾ മകള്‍ വീട്ടില്‍ തുങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിലെങ്കിലും മരണം സംഭവിച്ചിരുന്നു.
ശ്വാസം തടസ്സം മൂലം കുട്ടി മരിച്ചുവെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടി കണ്ടു കൊണ്ടിരുന്ന സീരിയയിലെ രംഗം അനുകരിച്ചതായിരിക്കാം മരണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക