ഡല്‍ഹിയിൽ ശക്തമായ പൊടിക്കാറ്റും കനത്ത മഴയേയും തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള 27 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. പെട്ടെന്നുണ്ടായ കാലാവസ്ഥ വൃതിയാനത്തെ തുടര്‍ന്നാണ് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടത്.
തലസ്ഥാന നഗരത്തില്‍ വൈകുന്നേരത്തോടെയാണ് കലാവസ്ഥ തകിടം മറിഞ്ഞത്. കനത്ത മഴയോടൊപ്പം ശക്തമായ പൊടിക്കാറ്റും വീശുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഗതാഗത സംവിധാനം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്.
ഡല്‍ഹിയില്‍ 70-80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക