യു എ ഇ വിസാനിയമത്തിൽ സമഗ്രപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. തൊഴിൽ അന്വേഷകർക്ക് 6 മാസത്തെ താത്കാലിക വിസ അനുവദിക്കും. വിസാകാലാവധി തീർന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യാം. തൊഴിലാളികൾക്ക് 3000 ദിർഹം ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
ഇതുവരെ ലഭിച്ച 14 ശതകോടി ബാങ്ക് സെക്യൂരിറ്റി കമ്പനികൾക്ക് തിരിച്ചു നൽകും. മിടുക്കരായ വിദ്യാർത്ഥികൾക്ക് 2 വർഷത്തേക്ക് വിസ നീട്ടാം. വിസാകാലാവധി പിന്നിട്ടവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക