ലോകകപ്പ് ഫുട്ബോൾ ഇന്ന് റഷ്യയിൽ കിക്കോഫ് ചെയ്യുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തിമിർപ്പിലാണ്. ഈ ആവേശത്തോടൊപ്പം പങ്കു ചേരുകയാണ് കേരളമുഖ്യൻ പിണറായി വിജയനും. കാൽപന്തിന്റെ ചലനാത്മകതയും വീറും വാശിയും ലോകത്തെ മറ്റൊരു കളിക്കും ഇല്ല എന്ന് പിണറായി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ദേശഭേദങ്ങളില്ലാതെ മനുഷ്യനെ ഒരു ചരടിൽ കോർക്കുന്ന കായികവിനോദമാണ് ഫുട്ബോൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചുമകൻ ഇഷാനോടൊപ്പം ഫുട്ബോൾ കളിക്കുന്ന ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
” കാൽപന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാർവലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല.
ഫുട്ബോൾ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടിൽ കോർക്കുന്ന കായികവിനോദമാണ്. അതിന് ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല. ഫുട്ബോൾ എന്ന ഒറ്റവികാരത്തിലേക്ക് ലോകജനത ഒന്നിച്ചെത്തുന്ന, റഷ്യയിൽ വിശ്വഫുട്ബോൾ മഹോത്സവത്തിന് അരങ്ങേറുന്ന മുഹൂർത്തതിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയിൽ, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; അവശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും ഫുട്ബോൾ പ്രേമികൾക്കൊപ്പം കൊച്ചുമകൻ ഇഷാനോടൊപ്പം. ”
പ്രതികരിക്കാൻ ഇവിടെ എഴുതുക