കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിലൊരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. റിഫ ഫാത്തിമ മറിയം എന്ന ഒന്നരവയസുകാരിയുടെ മൃതദേഹമാണ് കണ്ടു കിട്ടിയത്. ഇതോടെ മരണം എട്ടായി. ഉരുൾപൊട്ടലിൽ കാണാതായ കരിഞ്ചോല ഹസ്സന്റെ പേരക്കുട്ടിയാണ് റിഫ. ഈ കുടുംബത്തിലെ നാലുപേരെക്കൂടി ഇനി കണ്ടെത്താനുണ്ട്. മൂന്ന് കുടുംബങ്ങളിൽ നിന്നുള്ള ആറു പേരെക്കൂടി ഔദ്യോഗിക കണക്കനുസരിച്ച് ഇനി കണ്ടുകിട്ടാനുണ്ട്.
45 അംഗ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആഹാരവും വൈദ്യസഹായവും ജില്ലാഭരണകൂടം ഉറപ്പ് വരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക