തമിഴനാട് വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചു കൊന്നു. തോട്ടം തൊഴിലാളിയായ കൈലാസത്തെയാണ് പുലി കടിച്ചുകൊന്നത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. കാഞ്ചമല എസ്റ്റേറ്റിലെ താമസക്കാരനായ മതിയുടെ ഭാര്യയാണ് കൈലാസം(45). വീട്ടമ്മ തുണികഴുകുന്നതിനിടയില്‍ പുലി പൊന്തക്കാടിനുള്ളിലേക്ക് കടിച്ച് വലിച്ചു കൊണ്ടുപോകുകയായിരുന്നു.
അലക്ക് കല്ലിനടുത്ത് ചോരത്തുള്ളികള്‍ കണ്ട് പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ക്ക് ലയത്തിന് സമീപത്തെ പൊന്തക്കാടിനുള്ളില്‍ നിന്നാണ് കൈലാസത്തിന്റെ മൃതദേഹം കിട്ടിയത്. കഴുത്തില്‍ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തി കീറിയ മുറിവുകളുമുണ്ട്.
ഹിന്ദു മതത്തെ രക്ഷിക്കാൻ ഞാൻ ഗൗരി ലങ്കേഷിനെ കൊന്നു; പ്രതിയുടെ വെളിപ്പെടുത്തൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക