ഗൗതം വാസുദേവ് മേനോന്റെ നിർമ്മാണ കമ്പനിയായ ഓൺട്രാഗ എന്റർടൈന്റ്മെന്റ്സിന്റെ ബാനറിൽ പുറത്തിറങ്ങിയ ഗൗതം മേനോന്റെ ഏറ്റവും പുതിയ മ്യൂസിക് ആൽബമാണ് ബോധൈ കോധൈ.
മറ്റേതു ലഹരിയേക്കാളും വീര്യം കൂടിയ ലഹരി പ്രണയമാണെന്ന സന്ദേശമാണ് ആൽബം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. അഥർവയും ഐശ്വര്യ രാജേഷുമാണ് ആൽബത്തിലെ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. കാർത്തിക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം കാർത്തിക്കും സഞ്ജിത് ഹെഡ്കയും ചേർന്നാലപിച്ചിരിക്കുന്നു. കർക്കിയുടേതാണ് വരികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക