തൃശൂർ വാൽപ്പാറയിൽ തോട്ടം തൊഴിലാളിയായ വീട്ടമ്മയെ കടിച്ചു കൊന്ന പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് മാറ്റി.
വാൽപ്പാറ സ്വദേശിനിയായ കൈലാസവതിയെയാണ് ശനിയാഴ്ച പുലി കടിച്ച് കൊന്നത്. ഇവരുടെ താമസ സ്ഥാലത്തിൽ നിന്നും 50 മീറ്റർ അകലെയുള്ള പൊന്തക്കാട്ടിൽ നിന്നുമാണ് മൃതദേഹം കിട്ടിയത്. തുണി കഴുകുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് തവണയാണ് വാൽപ്പാറയിൽ പുലിയിറങ്ങിയത്.
ഗോവധത്തിന്റെ പേരിൽ മുസ്ലിങ്ങളെ കൊന്നവരുടെ കോടതികച്ചിലവ് വഹിക്കും; ബിജെപി എംപി
പ്രതികരിക്കാൻ ഇവിടെ എഴുതുക