റഷ്യൻ ലോകകപ്പ് മത്സരത്തിൽ പുതിയ ഹെയർസ്റ്റൈലുമായി നെയ്മർ. കഴിഞ്ഞ ദിവസം ബ്രസീലിന്റെ അവസാനഘട്ട ട്രെയിനിങ് സെക്ഷനിലാണ് നെയ്മർ പുത്തൻ സ്റ്റൈലിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് സ്വിറ്റ്സർലന്റിനെതിരെ മുതൽ ലോകകപ്പ് അവസാനം വരെ ഇതായിരിക്കും നെയ്മറിന്റെ ഹെയർസ്റ്റൈൽ.
പരിക്ക് പറ്റിയതിന് ശേഷം തിരിച്ചെത്തിയ നെയ്മർ അവസാന മത്സരങ്ങൾ രണ്ടിലും ഗോൾ നേടിയിരുന്നു. എന്നാൽ നെയ്മറിന്റെ പരിക്ക് പൂർണമായും ഭേദമായിട്ടില്ല എന്നാണ് ബ്രസീലിയൻ പരിശീലകൻ ടിറ്റെ പറഞ്ഞത്. 100 ശതമാനം ഫിറ്റല്ലെങ്കിലും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക