ഇന്ന് 48 ആം പിറന്നാളാഘോഷിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ട്വിറ്ററിലൂടെ ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും പ്രാർത്ഥിക്കുന്നു.” അദ്ദേഹം കുറിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന് ശേഷമുള്ള രാഹുലിന്റെ ആദ്യജന്മദിനമാണിത്. കോൺഗ്രസ് പ്രവർത്തനസമിതിയംഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളും പ്രവർത്തകരും അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്തെത്തി രാഹുലിന് ആശംസകൾ അർപ്പിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാൾക്കാരാണ് രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്നത്. #ഹാപ്പി ബർത്ഡേയ് രാഹുൽ ഗാന്ധി എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
പിണറായിയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ കൃഷ്ണകുമാർ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക