ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ച മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രത്തിൽ അശ്ലീലതയില്ലെന്ന് കോടതി. ചിത്രത്തിൽ സ്ത്രീകളെ മാന്യമല്ലാത്ത രീതിയിൽ ചിത്രീകരിക്കുന്ന യാതൊന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
ഒരാൾക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാൾക്ക് കവിതയായി തോന്നാമെന്ന് വിശദീകരിച്ചുകൊണ്ടാണ് കോടതി കവർ ചിത്രത്തിനനുകൂലമായ വിധി പുറപ്പെടുവിപ്പിച്ചത്.
ആണുങ്ങൾക്ക് ആക്ഷേപകരമായ ഒന്നും തന്നെ കാപ്ഷനിലും കണ്ടില്ല. രാജാരവിവർമ്മയുടെ ചിത്രത്തെ നോക്കിക്കാണുന്ന അതേ കണ്ണുകൊണ്ടു തന്നെയാണ് തങ്ങൾ ഈ ചിത്രം നോക്കിയതും ചിത്രം തങ്ങൾക്കനുഭവപ്പെട്ടതുമെന്ന് ജഡ്ജിമാർ പറഞ്ഞു. സൗന്ദര്യം കുടി കൊള്ളുന്നത് നോക്കുന്നയാളിന്റെ കണ്ണിലാണ്. അശ്ലീലവും അങ്ങനെ തന്നെ; കോടതി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക