ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. അടുത്ത ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ ഒഡീഷയില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അയച്ച കത്തിലാണ് ഹോക്കി ദേശീയകായികവിനോദമാകണമെന്ന് പട്നായിക് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഹോക്കി താരങ്ങളോടുള്ള ആദരവ് കൂടിയായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക