ചൈന: ലോകകപ്പില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും ഫൈനല്‍ കളിക്കുമെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് ഇതിഹാസ ഡേവിഡ് ബെക്കാം. ചൈനയില്‍ നടന്ന ഒരു ചടങ്ങിലാണ് റഷ്യന്‍ ലോകകപ്പിനെ കുറിച്ചുള്ള തന്റെ പ്രവചനം ബെക്കാം പറഞ്ഞത്.
ഈ ലോകപ്പില്‍ ഇംഗ്ലണ്ടിന് മികച്ച തുടമാണ് ലഭിച്ചത്. അതില്‍ താന്‍ സന്തോഷവാനാണ് എന്നും ബെക്കാം പറഞ്ഞു. ഇംഗ്ലണ്ട് കപ്പടിക്കുമെന്നാണ് താന്‍ കരുതുന്നത്. പക്ഷെ അത് തനിക്ക് രാജ്യത്തോടുള്ള സ്നേഹം കാരണം മാത്രമാകാം എന്നും ബെക്കാം പറഞ്ഞു.
ഇംഗ്ലണ്ടിന് നല്ല തുടക്കമായിരുന്നു ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ ടുണീഷ്യക്കെതിരെ ലഭിച്ചത് എങ്കിലും അര്‍ജന്റീനയ്ക്ക് അത്ര നല്ല തുടക്കമല്ല റഷ്യയില്‍. എന്തായാലും ഇരുവരും മുന്നോട്ടു പോവുകയാണെങ്കില്‍ സെമിയിലോ ഫൈനലിലോ മാത്രമെ രണ്ട് പേരും ഏറ്റുമുട്ടാന്‍ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ ബെക്കാമിന്റെ പ്രവചനം ഫലിക്കാന്‍ സാധ്യതയുണ്ട്.
ലോകകപ്പ് ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയെ യുവാവ് പരസ്യമായി ചുംബിച്ച വീഡിയോ വൈറൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക