മോസ്കോ: പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ് പെറുവിനെ നേരിടുന്നു. ആദ്യമത്സരത്തില്‍ ആസ്ട്രേലിയയെ 2-1ന് കീഴടക്കിയിരുന്ന ഫ്രാന്‍സിന് ഇന്ന് കൂടി ജയിക്കാന്‍ കഴിഞ്ഞാല്‍ പ്രീക്വാര്‍ട്ടറിലെത്താം.
കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിന്റെ വിജയ ഗോള്‍ നേടിയ പോള്‍ പോഗ്ബയാകും ഇന്നത്തെ പ്രധാന ശ്രദ്ധാ കേന്ദ്രം. മറുവശത്ത് ഡെന്മാര്ക്കിനോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് പെറു.
ഈ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പെറു ലക്ഷ്യം വെക്കുന്നുമില്ല. ഡെന്മാര്ക്കിനോട് ഒരു ഗോളിനായിരുന്നു പെറുവിന്റെ തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക