കായംകുളം: കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ മെക്കാനിക്കിനെ തെരുവ് നായ കടിച്ചുകീറി. ഇരു കാലുകളിലും ആഴത്തില്‍ മുറിവേറ്റ മെക്കാനിക്കിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക്ക് പെരിങ്ങാല ദീപാലയത്തില്‍ ബി. ദിലീപിനാണ് തെരുവ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രണ്ട് യാത്രക്കാര്‍ക്കും ഇവിടെ തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു.
താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കും; മന്ത്രി ടി പി രാമകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക