വിജയ് ദേവരകൊണ്ട നായകനായ അർജ്ജുൻ റെഡ്ഡി എന്ന ഹിറ്റ് തെലുങ്ക് ചലച്ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ താരങ്ങളെ പ്രഖ്യാപിച്ചു. നടൻ ഷാഹിദ് കപൂറാണ് ചിത്രത്തിൽ അർജ്ജുൻ റെഡ്ഡിയായി വേഷമിടുന്നത്. തെലുങ്ക് പതിപ്പിൽ ശാലി പാണ്ഡെ ചെയ്ത വേഷം ഹിന്ദിയിൽ താര സുതാരിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. തെലുങ്ക് പതിപ്പിന്റെ സംവിധായകൻ സന്ദീപ് വംഗ തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്.
തമിഴിലും അർജ്ജുൻ റെഡ്ഡിയുടെ റീമേക്ക് ഒരുങ്ങുന്നുണ്ട്. വർമ്മ എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിൽ വിക്രമിന്റെ മകൻ ധ്രുവ് ആണ് നായകൻ. വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡേയും അഭിനയിച്ച അർജ്ജുൻ റെഡ്ഡി തെലുങ്കിൽ വൻഹിറ്റായിരുന്നു. ഒരു മെഡിക്കൽ വിദ്യാർത്ഥി തന്റെ ജൂനിയറുമായി പ്രണയത്തിലാകുന്നതും അവരുടെ ബന്ധം വികസിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. തന്റെ കഥാപാത്രത്തെ ഷാഹിദ് അവതരിപ്പിക്കുന്നത് കാണാൻ കാത്തിരിക്കുകയാണെന്ന് വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക