മിശ്രവിവാഹത്തെ തുടർന്ന് ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനു കോൺഗ്രസ്സ്ന്റെ പിന്തുണ. പ്രതിപക്ഷത്തിന്റെ പോലും പിന്തുണയേറ്റു വാങ്ങിയ വിദേശകാര്യമന്ത്രിയ്ക്ക് നേരെ സോഷ്യൽമീഡിയയിൽ കടുത്ത അധിക്ഷേപമാണ് ഉയരുന്നത്.
തന്നെ പറ്റിയുള്ള പ്രചരണങ്ങള്‍ മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സുഷമ സ്വരാജിനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
”കാരണമെന്തുമായിക്കൊള്ളട്ടെ, ഒരാളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അധിക്ഷേപിക്കാനോ പാടില്ല. സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും ഇത്രയും ഹീനമായ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടും അത് നേരിട്ട താങ്കളെ അഭിനന്ദിക്കുന്നു”- കോണ്‍ഗ്രസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക