ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളും ഏകപക്ഷീയമായി വിജയിച്ചാണ് ഉറുഗ്വേ പ്രീക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. മൂന്നു മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകള്‍ നേടിയ ഉറുഗ്വേ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല.
20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ടീം ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഈജിപ്തിനെയും രണ്ടാം മത്സരത്തില്‍ സൗദി അറേബ്യയെയും എതിരില്ലാത്ത ഓരോ ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഉറുഗ്വേ റഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ഇതിനു മുൻപ് 1998 ൽ ലോകകപ്പില്‍ അര്‍ജന്റീനയാണ് ഇങ്ങനെ ഒരു നേട്ടം മുന്‍പ് കൈവരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക