അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നാവർത്തിച്ചു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആർക്കും ഈ കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ പൊതുസമ്മേളനത്തിലാണ് ആദിത്യനാഥ് ഈ കാര്യം പറഞ്ഞത്. “രാമൻ അനുഗ്രഹം ചൊരിഞ്ഞാൽ തീർച്ചയായും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. സന്യാസ സമൂഹത്തിന്റെ ഇടയിലെങ്കിലും ഇക്കാര്യത്തിൽ സംശയം ഉണ്ടാവാനിടയില്ല.” – ആദിത്യനാഥ് പറഞ്ഞു.
മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് യോഗി അയോധ്യയിലെത്തിയത്. യോഗിയ്ക്ക് പിന്നാലെ ചൊവ്വാഴ്ച പ്രവീൺ തെഗാഡിയയും അയോധ്യയിലെത്തുന്നുണ്ട്. എത്രയും പെട്ടെന്ന് രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് തെഗാഡിയയുടെ അയോദ്ധ്യ സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക