ഐശ്വര്യ റായ് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്ന ചിത്രമായ ഫന്നെ ഖാന്റെ ടീസർ പുറത്തിറങ്ങി. ഐശ്വര്യ റായിയോടൊപ്പം അനിൽ കപൂർ, രാജ്കുമാർ റാവു എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അതുൽ മഞ്ജരേക്കർ ആണ് ചിത്രത്തിന്റെ സംവിധാനം. ഓസ്കാർ നാമനിർദ്ദേശം ലഭിച്ച വിദേശചിത്രം ‘എവെരിബഡി ഫൈയിംസിൽ’ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരു ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 3ന് ചിത്രം പ്രദർശനത്തിനെത്തും.
ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കര്വാന്’ ട്രെയ്ലര് പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക