നടന് മോഹന്‍ലാലിന്റെ കോലം കത്തിച്ചതിന് എ.ഐ.വൈ.എഫ് നേതാവിന് വധഭീഷണി. ഇതുസംബന്ധിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്. സജിലാല്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക് പരാതി നല്കി. വ്യാഴാഴ്ചയാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ ‘അമ്മ’ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ കോലം കത്തിച്ചത്.വെള്ളിയാഴ്ച രാവിലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് സെക്രട്ടറിയെന്ന പേരില്‍ ശിവന് എന്നൊരാള്‍ ഫോണിലേക്ക് വിളിച്ച് കോലം കത്തിച്ചത് എന്തിനാണെന്ന് ചോദിച്ച് അസഭ്യം പറയുകയും തന്നെ കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സജിലാല്‍ പറഞ്ഞു.ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക