മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നാലുമണി പലഹാരമായ മിസ്ച്ചർ വ്യത്യസ്തമായ രീതിയിൽ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
കടലപ്പൊടി – ഒന്നര കപ്പ്
അരിപ്പൊടി – അര കപ്പ്
മഞ്ഞൾപൊടി – അര ടീസ്പൂൺ
മുളകുപൊടി – അര ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കായപ്പൊടി – അര ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
വേപ്പില
വറ്റൽമുളക് – 2 -3
ചെറുപയർ / മുതിര – കാൽകപ്പ്
എണ്ണ – വറുക്കാൻ ആവശ്യമുള്ളത്
പാകം ചെയ്യണ്ട വിധം
കടലമാവ്, അരിപ്പൊടി, മഞ്ഞൾപൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക ( മുക്കാൽ കപ്പ് വെള്ളം മതിയാവും) .
കുഴച്ചുവച്ചിരിക്കുന്ന മാവ്, ഇടിയപ്പത്തിന്ടെ അച്ചിൽ നിറക്കുക. എണ്ണ ചൂടാക്കി, അതിലേക്ക് നിറച്ചുവച്ചമാവ് ചുറ്റിച്ചെടുക്കുക. മൊരിഞ്ഞുവന്നാൽ കോരിയെടുക്കാം. ഇടിയപ്പംഅച്ചായതിനാൽ പെട്ടെന്ന് മൊരിഞ്ഞുവരും. ശേഷം, അതേ എണ്ണയിൽ വേപ്പിലയും, വറ്റൽമുളകും വറുത്തെടുക്കുക. ശേഷം ചെറുപയർ ചേർത്ത് മൂപ്പിച്ചെടുക്കുക.
വറുത്തുവച്ചിരിക്കുന്ന മിസ്ച്ചർ കൈകൊണ്ട് പൊട്ടിച്ചെടുക്കുക. അതിലേക്ക് വേപ്പില, വറ്റൽമുളക്, ചെറുപയർ എന്നിവ മിക്സ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക