കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് അഞ്ച് അമർനാഥ് തീർത്ഥാടകർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി തീർത്ഥാടകരുടെ നേരെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.ബൽതാൽ റൂട്ടിൽ റെയിൽപത്രിക്കും ബ്രാറിമാർഗിനും മധ്യേയാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ബൽതാൽ ബെയ്സ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നേരത്തെ കനത്ത മഴയെ തുടർന്ന് യാത്ര നിർത്തിവച്ചിരിക്കുകയായിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ യാത്ര അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക