കെവിൻ കൊലക്കേസിലെ ഗൂഢാലോചനയിൽ തനിക്ക് യാതൊരു വിധ പങ്കുമില്ലെന്ന് നീനുവിന്റെ അമ്മ രഹ്ന. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
“നീനുവിന് മാനസിക പ്രശ്നനങ്ങളുണ്ട്. അതറിയാവുന്നത് കൊണ്ടാണ് സ്റ്റേഷനിൽ കൊണ്ടുപോകാൻ ശ്രമിച്ചത്. നീനുവിനെ ചികിത്സയ്ക്കു കൊണ്ട് പോയിട്ടുണ്ട്. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നു എന്ന ആരോപണം തെറ്റാണ്. കെവിനുമായുള്ള ബന്ധത്തെക്കുറിച്ച് നീനു പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കിൽ ഉറപ്പായും വിവാഹം നടത്തിക്കൊടുക്കുമായിരുന്നു.” ; രഹ്ന പറഞ്ഞു.
മകൻ ഷാനു ഗൾഫിൽ നിന്ന് വന്ന വിവരം അറിഞ്ഞിട്ടില്ല. ഒളിവിൽ പോയിട്ടില്ലെന്നും നാട്ടിൽത്തന്നെയുണ്ടായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവും മകനും താനും കുറ്റക്കാരല്ലെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക