എറണാകുളം മഹാരാജാസ് കോളേജിൽ എസ് ഡി പി ഐ പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് സംവിധായകൻ അമൽ നീരദ് ഒരുലക്ഷം രൂപ സംഭാവന നൽകും. പി രാജീവാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അമൽ നീരദ് മഹാരാജാസ് കോളേജിലെ ചെയർമാനും സജീവ എസ് എഫ് ഐ പ്രവർത്തകനുമായിരുന്നു.
https://www.facebook.com/prajeev.cpm/posts/2008056702539752
പോസ്റ്റിന്റെ പൂർണ്ണ രൂപം
“മഹാരാജാസിന്റെ വരാന്തകളിലൂടെയും കോണിപ്പടികളിലൂടെയും സംഘശക്തിയുമായി നടന്നവർക്ക് അഭിമന്യു ഇന്നലെകളിലെ തങ്ങളിലെ ഒരാളു തന്നെയാണ്. മഹാരാജാസിൽ അത്യപൂർവ്വമായി രണ്ടു തവണ ചെയർമാനായത് അമൽ നീരദാണ് . 93ലും 94 ലും . അന്ന് ഞാൻ എസ്എഫ് ഐ ജില്ലാ സെക്രട്ടറിയാണ് . മലയാള ചലച്ചിത്രഭാഷക്ക് പുതിയ മാനങ്ങൾ നൽകിയ അമൽ ഒരിക്കൽ പറഞ്ഞു, “നല്ല മനുഷ്യർക്ക് ഇടതുപക്ഷമാകാനേ കഴിയൂ ”
ഇന്നു രാവിലെയാണ് അമൽ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ അക്കൗണ്ട് നമ്പർ അയച്ചുനൽകാൻ കഴിയുമോയെന്ന് ചോദിച്ചത്. വഴിയിൽ ഇരുട്ടിന്റെ ശക്തികൾ കവർന്നെടുത്ത തങ്ങളുടെ പിൻഗാമിയുടെ കുടുംബത്തെ സഹായിക്കാൻ ഒരു ലക്ഷം രൂപ നാളെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്നറിയിച്ചു.”
അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും
പ്രതികരിക്കാൻ ഇവിടെ എഴുതുക