മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിൽ വൻകവർച്ച ഒന്നരക്കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. ഒരുമാസം മുൻപ് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഊട്ടിയിലേക്ക് പോയിരുന്നു. അന്നുമുതൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോക്ഷണം നടന്ന വിവരമറിഞ്ഞത്.
സംഭവത്തിൽ വീട്ടുജോലിക്കാരെയും പോലീസ് സംശയിക്കുന്നുണ്ട്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി യിൽ മുഖം മൂടി ധരിച്ച രണ്ട് സ്ത്രീകൾ വീട്ടിനുള്ളിലേക്ക് കടക്കുന്നതായി പതിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
മലബാർ ഗോൾഡിൽ നിന്നും 2 കോടിയുടെ സ്വർണ്ണവുമായി സെയിൽസ് മാനേജർ മുങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക