ചെന്നൈ: പത്തുവയസുകാരിയെ നിരന്തരമായി പീഡിപ്പിച്ച 99 കാരനായ മുൻ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. രണ്ടു വർഷമായി പെൺകുട്ടിയുടെ കുടുംബം ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു. അന്ന് മുതൽ തന്നെ പ്രതി പീഡിപ്പിക്കാറുണ്ടെന്ന് പെൺകുട്ടി നൽകി.
സർക്കാർ സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച പ്രതി ചെന്നൈയിലെ തന്റെ വസതിക്ക് സമീപം അഞ്ചോളം വീടുകൾ നിർമ്മിച്ച് വാടകയ്ക്ക് നൽകി വരികയാണ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക