ഇന്ത്യൻ വിപണിയിൽ എത്തിയതിന്റെ നാലാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വമ്പൻ ഓഫറുകളുമായി ഷവോമി.
ഇൗ ഓഫറിൽ റെഡ്മി നോട്ട് ഫൈവ് പ്രോ, എം.ഐ ബാൻഡ് 2, റെഡ്മി വൈ 2, എം.ഐ സ്മാർട്ട് ടിവി എന്നിവ വെറും നാല് രൂപയ്ക്ക് സ്വന്തമാക്കാം.
ജൂലൈ 10 മുതൽ 12 വരെയാണ് എം.ഐ ഫോർത്ത് ആനിവേഴ്സറി ഓഫർ. എം.ഐ യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഫ്ലാഷ് സൈലിലുടെ ഈ ഓഫർ ലഭ്യമാക്കും.
എം.ഐ മിക്സ് 2, എം.ഐ മാക്സ് 2 എന്നി ഫോണുകൾക്ക് ഓഫറും നൽകുന്നുണ്ട്. എസ്.ബി.ഐ കാർഡ്, പേടിഎം, മോബിക്വിക് എന്നിവ വഴി പണമടച്ചാൽ പ്രത്യേക ക്യാഷ്ബാക്ക് ഓഫറും ലഭിക്കും.
ഓഫർ പ്രകാരം എസ്.ബി.ഐ കാർഡ് വഴി 7500 രൂപയുടെ പണമിടപാട് നടത്തുമ്പോൾ 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പേടിഎമിൽ മിനിമം 8999 രൂപയുടെ പ്രോഡക്റ്റ് വാങ്ങുമ്പോഴാണ് 500 രൂപ ഡിസ്കൗണ്ട് ലഭിക്കുക.
29,999 രൂപ വിലയുള്ള എം.ഐ മിക്സ് 2 ഓഫറിന്റെ ഭാഗമായി 27,999 രൂപയ്ക്ക് ലഭിക്കും. 1799 രൂപയുള്ള എം.ഐ ബാൻഡ് 2 ഇരുന്നൂറ് രൂപ ഡിസ്കൗണ്ടിൽ ലഭിക്കും. വൈകുന്നേരം 4 മണിക്കാണ് ഫ്ലാഷ് സൈൽ. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക .
പ്രതികരിക്കാൻ ഇവിടെ എഴുതുക