നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്റൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രൈലെർ പുറത്തിറങ്ങി. കൊച്ചുണ്ണിയായി നിവിൻ എത്തുമ്പോൾ സുഹൃത്ത് ഇത്തിക്കര പക്കിയായി മോഹൻലാലെത്തുന്നു.
ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, ബാബു ആന്റണി തുടങ്ങിയവർ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക