മുസ്ലിം സമൂഹത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ പ്രശംസിച്ച അവര്‍ അവസരം കിട്ടിയാൽ ബിജെപിയില്‍ ചേരുമെന്ന് സൂചന നല്കി. മുത്തലാഖിനെതിരെ പോരാടിയ സൈറ ബാനു ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 2016 മുതല്‍ സൈറാ ബാനു നടത്തിയ നിയമപോരാട്ടം മുത്തലാഖ് സമ്പ്രദായം നിര്‍ത്തലാക്കുന്നതിലേക്ക് വഴിവച്ചിരുന്നു. 2015ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്. ദവെയും ആദര്‍ശ് കുമാര്‍ ഗോയലും ചേർന്നാണ് മുത്തലാഖ് വിഷയത്തിൽ വിധിപറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക