സ്വവർഗ്ഗരതിയെ പിന്തുണച്ച് സുപ്രീം കോടതി. എതിർലിംഗത്തിൽപ്പെട്ടവരെയോ സ്വന്തം ലിംഗത്തിൽപ്പെട്ടവരെയോ പങ്കാളിയായി തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്.
2009 ൽ നാസ് ഫൗണ്ടേഷൻ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി പരസ്പര സമ്മതത്തോടെയുള്ള സ്വർഗ്ഗരതി നിയമ വിധേയമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് 2013 ൽ സുപ്രീം കോടതി റദ്ദാക്കി. ഈ ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
പെൺകുട്ടികളുടെ ചേലാകർമ്മം പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റം; സുപ്രീം കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക