കസാന്‍: ലോകകപ്പ് പോരാട്ടത്തിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടുന്നു. ആദ്യമായി കപ്പില്‍ മുത്തമിടാന്‍ എത്തുന്ന ബെല്‍ജിയവും രണ്ടാമതൊന്നു കൂടി സ്വന്തമാക്കാന്‍ മോഹിച്ചെത്തുന്ന ഫ്രാന്‍സും ഏറ്റുമുട്ടുമ്പോള്‍ തകര്‍പ്പന്‍ മത്സരം ആരാധകര്‍ക്ക് ആസ്വദിക്കാമെന്നുറപ്പാണ്.
യൂറ്യോപ്യന് ഫുട്ബോളിലെ കരുത്തര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുമെന്ന് ഉറപ്പ്. ഫ്രാന്‍സിന്റെ അതിവേഗമോ ബെല്‍ജിയത്തിന്റെ ഒളിയാക്രമണങ്ങളോ ഇന്ന് വിജയം കാണും. ഫൈനലിനു മുമ്പുള്ള ഫൈനലിലേക്കും വിജയിയിലേക്കും ഇനി മിനിറ്റുകളുടെ ദൂരം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക